നാദാപുരം: (nadapuram.truevisionnews.com) സിപിഐ എം മുൻ ജില്ല സെക്രട്ടറിയേറ്റ് അംഗവും കർഷക തൊഴിലാളി യൂണിൻ സംസ്ഥാന കമ്മിറ്റി അംഗവും സഹകാരിയുമായിരുന്ന ഇ വി കഷ്ണന്റെ ആറാം ചരമവാർഷിക ദിനം സിപിഐ എം നേതൃത്വത്തിൽ എടച്ചേരിയിൽ ആചരിച്ചു.

പ്രഭാത ഭേരി, പ്രകടനം, പുഷ്പ്പചക്ര സമർപ്പണം ,അനുസ്മരണവും സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി പി മോഹനൻ, ഏരിയ സെക്രട്ടറി എ മോഹൻദാസ്, ലോക്കൽ സെക്രട്ടറി ടി വി ഗോപാലൻ എന്നിവർ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
അനുസ്മരണ യോഗത്തിൽ യു കെ ബാലൻ അധ്യക്ഷനായി. പി മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, കെഎസ്കെടിയു ജില്ല സെക്രട്ടറി കെ കെ ദിനേശൻ, പി പി ചാത്തു, കൂടത്താം കണ്ടി സുരേഷ് ,വി പി കുഞ്ഞികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
#Comrades #renew #memory #EVKrishnan